നിത്യാനന്ദ സ്വാമിയ്ക്കൊപ്പം അശ്ളീല വീഡിയോ വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിതയ്ക്കെതിരെ വീണ്ടും ആരോപണം. ആശ്രമത്തിലെ ബാല പീഡനത്തിന് മുൻകെെയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും നിത്യാനന്ദയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തല്‍.
കനേഡിയൻ സ്വദേശിയായ സാറാ സ്‌റ്റെഫാനി ലാൻഡറിയയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. നിത്യാനന്ദ ആശ്രമത്തിൽ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നു. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുൻപ് നിത്യാനന്ദയ്‌ക്കൊപ്പം വിവാദങ്ങളിൽ നിറഞ്ഞ നടി രഞ്ജിതയാണെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. താൻ ഏഴ് വർഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച് പതിമൂന്ന് വയസുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയിൽ പറയുന്നു.
രഹസ്യ പരിശീലനങ്ങൾ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവർ ഒരു നടപടിയും എടുത്തില്ല. ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ വീഡിയോയില്‍ വെളിപ്പെടുത്തി
Post Your Comments