വേട്ടനഗരത്തിന്റെ ടൈറ്റില്‍ ലോഞ്ച് എം പത്മകുമാര്‍ നിര്‍വഹിച്ചു

നവാഗതനായ അജിനിത്യ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വേട്ടനഗരം’. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കടവന്ത്രയിൽവെച്ച് സംവിധായകന്‍ എം പത്മകുമാര്‍ നിര്‍വഹിച്ചു.  ‘ചെറിയ സിനിമകളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. വേട്ടനഗരം എന്ന ഈ ചിത്രവും ചരിത്രത്തിന്റെ ഭാഗമാകട്ടെ.’ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടു പദ്മകുമാര്‍ പറഞ്ഞു.

ഒക്ടോബർ അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ഒരു ഹര്‍ത്താല്‍ രാത്രിയില്‍ അപരിചിതമായ ഒരു നഗരം ക്രോസ്സുചെയ്യേണ്ടിവരുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് പറയുന്നത്. അനില്‍ വിജയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഒരു ട്രാന്‍സ്‌ജെന്റര്‍ മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വേട്ടനഗരത്തിനുണ്ട്.

Share
Leave a Comment