പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന് പിന്നണി ഗാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘കസവിന്റെ തട്ടമിട്ടു’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം വിനീത് ശ്രീനിവാസന് പാടുമ്പോള്‍ കേരളക്കര ആ ഗാനം ഏറ്റെടുക്കുകയായിരുന്നു. പിന്നണി ഗാനരംഗത്തേക്കുള്ള വിനീതിന്റെ ആദ്യ ചുവടുവയ്പിനെക്കുറിച്ച് ശ്രീനിവാസന് തുറന്നു പറയുകയാണ്. വിദ്യാ സാഗര്‍ എന്ന മ്യൂസിക് ഡയറക്ടര്‍ക്ക് പ്രിയദര്ശന് വിനീതിനെ പരിചപ്പെടുത്തുമ്പോള്‍ അദ്ദേഹം പങ്കുവെച്ച കാര്യങ്ങളെക്കുറിച്ചും ശ്രീനിവാസന് പങ്കുവയ്ക്കുന്നു.
ശ്രീനിവാസന്റെ വാക്കുകള്‍
‘സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള ഗാന മത്സരത്തിനു വിനീതിന് സമ്മാനം കിട്ടിയതൊക്കെ പ്രിയദര്ശന് അറിഞ്ഞിരുന്നു. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ ചെയ്യുന്ന സമയത്ത് പ്രിയദര്ശന് എന്നെ വിളിച്ചു പറഞ്ഞു. ‘ഈ സിനിമയില്‍ അവനു പാടാന്‍ പറ്റിയ ഒരു ഗാനമുണ്ട്. സ്റ്റുഡിയോയിലേക്ക് അവനെയൊന്ന് പറഞ്ഞു വിടണമെന്ന്’. പിന്നീട് മൂന്നാഴ്ച കഴിഞ്ഞു പ്രിയദര്ശന് വിളിച്ചിട്ട് വിനീത് വരാന്‍ പറഞ്ഞിട്ട് വന്നില്ലല്ലോ എന്ന് പറഞ്ഞു. ഞാനത് വിനീതിനോട് ചോദിച്ചു പ്രിയന് ഇങ്ങനെയൊരു കാര്യം അറിയിച്ചിട്ട് പോകാതിരുന്നത് മോശമായിപ്പോയി എന്ന് ഞാന്‍ അവനോടു പറഞ്ഞു. അങ്ങനെ അവന് പിന്നീട് പാടി നോക്കാനായി സ്റ്റുഡിയോയിലേക്ക് പോയി. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിന്റെ സംഗീത സംവിധനായകായ വിദ്യാ സാഗറിനോട് പ്രിയദര്ശന് പറഞ്ഞത് എനിക്കോ ശ്രീനിവാസനോ ഇവന് സിനിമയില്‍ പാടണമെന്ന് യാതൊരു ആഗ്രഹവുമില്ല എന്നാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ പാട്ടിനു ഇവന്റെ ശബ്ദം യോജിക്കുന്നുവെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു പ്രിയദര്‍ശന്റെ കമന്റ്.
Post Your Comments