ഹരിഹരന് സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് സൈജു കുറുപ്പ്. താരത്തിന്റെ ബാല്യകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കുടുംബത്തോടൊപ്പം നില്ക്കുന്ന രണ്ട് നൊസ്റ്റാള്‍ജിക് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
അച്ഛനും സഹോദരിക്കും ഒപ്പമുളള ബാല്യകാല ചിത്രത്തിനു പിന്നാലെ അച്ഛനും അമ്മയും സഹോദരിയും സൈജുവും അടങ്ങുന്ന കുടുംബ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. കുഞ്ഞായിരുന്ന സൈജുവിന്റെയും ഇപ്പോഴത്തെ സൈജുവിന്റെയും ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ചിരി കണ്ടാല്‍ മനസിലാകും ആരാണെന്നുമായിരുന്നു ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്.
Post Your Comments