
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കത്തനാര്‍. കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ആര്‍. രാമാനന്ദാണ് ചിത്രത്തിന് ത്തിന് തിരക്കഥ ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. ‘ചില കഥാപാത്രങ്ങളായി മാറാന്‍ കൊതിയോടെ കാത്തിരിക്കുന്ന പോലെ, ‘കടമറ്റത്തെ വനമാന്ത്രികനായി’ മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു..’പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു. തമീര്‍ മാംഗോ ആണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments