CinemaGeneralLatest NewsMollywoodNEWS

രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്‍ട്രീയത്തില്‍ ചേരരുതെന്ന അഭ്യര്‍ഥനയുമായി; ചിരഞ്ജീവി

കോളിവുഡിലെ സൂപ്പർ താരങ്ങളായ രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്‍ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആവശ്യപ്പെട്ട് തെലുങ്ക് താരം ചിരഞ്ജീവി. നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ പോലും അവര്‍ക്ക് അതിന് കഴിയണമെന്നില്ല. സ്വന്തം അനുഭവം അതാണെന്നും ചിരഞ്ജീവി പറയുന്നു. രണ്ടുപേരും രാഷ്‍ട്രീയത്തില്‍ ചേരരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളത്.

താൻ രാഷ്‍ട്രീയത്തില്‍ എത്തുമ്പോള്‍ നമ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റാറായിരുന്നു. എന്നാൽ അതൊക്കെ വേണ്ടെന്നുവച്ചു. എന്റെ മണ്ഡലത്തില്‍ ഞാൻ പരാജയപ്പെട്ടു. കാരണം എന്റെ എതിരാളികള്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു. പവൻ കല്യാണിനും അതുതന്നെയാണ് സംഭവിച്ചത്.

രാഷ്‍ട്രീയം എന്നത് ചുണ്ടിനും കപ്പിനും ഇടയിലാണ്. രജനികാന്തും കമല്‍ഹാസനും എന്നെപ്പോലെ ആകണമെന്നില്ല. പക്ഷേ എനിക്ക് അവര്‍ക്ക് നല്‍കാനുള്ള ഉപദേശം രാഷ്‍ട്രീയത്തില്‍ ചേരരുത് എന്നാണെന്നും ചിരഞ്ജീവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button