
പി.വി ഷാജികുമാറിന്റെ സ്ഥലം എന്ന കഥ സിനിമയാക്കി കൊണ്ട് ശ്രീകാന്ത് മുരളി വീണ്ടും സംവിധാനം രംഗത്തേക്കെത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും ഷാജികുമാറിന്റേത് തന്നെയാണ്. രാജീവ് രവിയാണ് ക്യാമറ.
ടേക്ക് ഓഫ്, കന്യകാ ടാക്കീസ് എന്നീ സിനിമകള്‍ക്ക് ശേഷം കഥാകൃത്ത് പിവി ഷാജികുമാര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണിത്. സിനിമയുടെ പേരും മറ്റ് വിവരങ്ങളും പിന്നീട് പുറത്ത് വിടും.
പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി പരസ്യചിത്രരംഗത്തും സജീവമായിരുന്നു. വിനീത് ശ്രീനിവാസന് നായകനായ എബി എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്.
Post Your Comments