
മലയാള സിനിമ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ രമേഷ് പിഷാരടിയും ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ഇതിനിടെ ആരാധകർ ബിലാലിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചപ്പോൾ രമേഷ് പിഷാരടി തന്നെ സിനിമയെക്കുറിച്ചു മമ്മൂട്ടിയോട് ആരാഞ്ഞു. ഇതിന് മറുപടിയായി ബിലാൽ ഉടൻ വരുമെന്ന് മമ്മൂട്ടി പറയുകയായിരുന്നു. ഇതിനായുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
Post Your Comments