എന്നും വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് താരസുന്ദരിയാണ് മലൈക അറോറ. നാല്പത്തിനാലുകാരിയായ മലൈക യുവനടന് അര്ജുന് കപൂറുമായി പ്രണയത്തിലാണെന്ന സ്ഥീരികരണം വന്നതോടെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയാകുകയാണ്.
കഴിഞ്ഞ ദിവസം വോഗ് ബ്യൂട്ടി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് മലൈക എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വസ്ത്രധാരണ രീതി മോശമായി പോയെന്നും മേക്ക്അപ്പും തീരെ പരാജയമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
Post Your Comments