BollywoodGeneralLatest NewsNEWS

ആദ്യ സിനിമയ്ക്ക് ശേഷം ലഭിച്ചത് 30,000ത്തിലധികം വിവാഹ അഭ്യര്‍ഥനകളെന്ന്, ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷൻ ആദ്യമായി നായകനായി എത്തിയ ചിത്രം കഹോ നാ പ്യാര്‍ ഹെ വൻ ഹിറ്റായിരുന്നു.  ചിത്രത്തിലൂടെ നിരവധി ആരാധകരാണ് ഹൃത്വിക്കിന് ഉണ്ടായത്. ഒറ്റ സിനിമ കൊണ്ട് മറ്റ് മുൻ താരങ്ങളുടെ ആരാധകരെ പോലും ഹൃത്വിക് റോഷൻ സ്വന്തമാക്കി.

എന്നാൽ ആദ്യ സിനിമ റിലീസ് ചെയ്‍തതിനു പിന്നാലെ 30,000ത്തിലധികം വിവാഹ അഭ്യര്‍ഥനകളാണ് തനിക്ക് വന്നതെന്ന് ആണ് ഹൃത്വിക് റോഷൻ ഇപ്പോൾ പറയുന്നത്. ഭംഗിയില്‍ കാര്യമില്ലെന്നും ഹൃത്വിക് റോഷൻ തുറന്നുപറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ, അത് അവരുടെ സ്വഭാവമാണ്. മികച്ച സ്വഭാവമാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ആകര്‍ഷകവുമാക്കുമെന്നും ഹൃത്വിക് റോഷൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button