ഹോളിവുഡ് താരം ഡെമി മൂറിന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാല്യകാലത്ത് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചാം വയസ്സിൽ അമ്മ പണത്തിനു വേണ്ടി മറ്റെരാൾക്ക് തന്നെ വിറ്റെന്നും അയാളിൽ നിന്ന് ക്രൂര പീഡനം ഏറ്റു വാങ്ങിയതിനെ കുറിച്ച് നടി വെളിപ്പെടുത്തി.
മദ്യത്തിന് അടിമയായിരുന്നു ഡെമി മൂറിന്റെ അമ്മ. 15 വയസ്സായപ്പോൾ തന്നെ അമ്മ മദ്യപാന കേന്ദ്രങ്ങളിൽ താനുമായി പോകുമായിരുന്നു. അവിടെ വരുന്ന പുരുഷന്മാർ എന്നേയും അമ്മേയേയും ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള യാത്രകളിൽ തന്നേയും പങ്കാളിയാക്കുന്നത്.
ഒരു ദിവസം രാത്രി വിട്ടിൽ തിരിച്ചെത്തിമ്പോൾ ഒരാൾ തക്കേലുമായി വീടിന് മുന്നിൽ നിൽക്കുകയാണ്. അയാൾ അന്ന് മൂറിനെ അതിക്രൂരമായി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു . തന്റെ ജീവിതത്തിലെ ഏറ്റവും അതിക്രൂരമായ ദിവസം എന്നാണ് ആ ദിവസത്തെ കുറിച്ച് നടി പറയുന്നത്. അതിക്രൂരമായ ഉപയോഗിച്ച ശേഷം, 500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുകയായിരുന്നു.
അപ്പോഴാണ് അമ്മ തന്നെ വിറ്റതിനെ കുറിച്ച് മനിസ്സിലായത്. 500 ഡോളറിനു വേണ്ടി അയാൾക്ക് വീടിന്റെ താക്കോൽ നൽകുകയായിരുന്നു. അതായിരുന്നു തന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികാതിക്രമമെന്നും അപമാനിക്കപ്പെട്ട ദിവസമെന്നും മൂർ പറയുന്നു. അന്ന് നടന്നത് മാനഭംഗം മാത്രമായിരുന്നില്ല. ജീവിതത്തിലുണ്ടായ വഞ്ചന കൂടിയായിരുന്നു വെന്നും താരം പറയുന്നു.
Post Your Comments