കോമഡി താരമെന്ന നിലയില്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അജു വര്‍ഗീസ് ഇന്ന് മലയാള സിനിമയിലെ നിര്‍മ്മാതാവ് എന്ന പേരിലും ജനപ്രീതി സ്വന്തമാക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയുടെ നിര്‍മ്മാതാവില്‍ ഒരാളാണ് അജു വര്‍ഗീസ്. വലിയ ക്യാന്‍വാസില്‍ നിര്‍മിച്ച ചിത്രം താന്‍ പ്രതീക്ഷിച്ചതിലും സാമ്പത്തികമായി വലിയ സിനിമയായി മാറിയെന്നു അജു പറയുന്നു. ഈ ചിത്രം പൂര്‍ത്തികരിക്കുന്നതിനായി തന്നെ സിനിമയിലുള്ള പല സുഹൃത്തുക്കളും പണം നല്‍കി സഹായിച്ചതായി അജു പറയുന്നു.
ആജുവിന്റെ വാക്കുകള്‍
‘അമ്മ സംഘടനയിലെ നിരവധിപേര്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പണം നല്‍കി സഹായിച്ചു. അവര്‍ക്കൊന്നും പലിശ നല്‍കേണ്ടതില്ല. എന്റെ കോ നിര്‍മ്മാതാവായ വിശാഖിന്റെയും നിരവധി സുഹൃത്തുക്കള്‍ പണം നല്‍കി സഹായിച്ചു. ഞാന്‍ ധ്യാനിനോട് അറിയാതെ പറഞ്ഞു പോയി നമുക്ക് ‘ഹേ ജവാനി ഹേ ദിവാനി’ പോലെയുള്ള ഒരു സിനിമ വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു ‘ഹേ ജവാനി’ക്കൊക്കെ ഇത്രയും ചെലവ് ഉണ്ടെന്ന്, ധ്യാന്‍ അത് തന്നെ ഇങ്ങു എടുത്തു തന്നു, നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാന്‍ ശരിക്കുംപെട്ടു.’ ചിരിയോടെ അജു പറയുന്നു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രൊഡക്ഷന്‍ ചെലവിനെക്കുറിച്ച് അജു തുറന്നു പറഞ്ഞത്.
നയന്‍താര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ യുവ നിരയിലെ സൂപ്പര്‍ താരം നിവിന്‍ പോളിയാണ് നായകനായി അഭിനയിച്ചത്.
Post Your Comments