
ഇരുവൃക്കകളും തകരാറിലായ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടൻ നിവിൻ പോളി. മാവേലിക്കര സ്വദേശിനിയായ 26 കാരി അഞ്ജലി കൃഷ്ണനാണ് ദീർഘനാളുകളായി വൃക്ക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കടുത്ത നിവിൻ പോളി ആരാധികയായ ഇവർക്ക് താരത്തെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മാത്രമല്ല ടെലഗ്രാമിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പിൽ ഈ ആഗ്രഹം അഞ്ജലി പങ്കുവയ്ക്കുകയും ചെയ്തു. ആരാധകർ മുഖേന സംഭവത്തെക്കുറിച്ച് അറിഞ്ഞ താരം അഞ്ജലിയെ കാണാൻ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ജലിയോടൊപ്പവും വീട്ടുകാരോടൊപ്പവും ചിത്രങ്ങളും എടുത്ത ശേഷമാണ് നിവിൻ പോളി മടങ്ങിയത്.
Post Your Comments