BollywoodCinemaGeneralLatest NewsNEWS

വിവാഹമെന്നത് ഒരു സിനിമയോ പ്രൊജക്റ്റോല്ല – വിക്കി കൌശല്‍

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്ത താരമാണ് വിക്കി കൌശലിൻ. താരത്തിന്റെ വിവാഹത്തെ കുറിച്ച് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ വിവാഹമെന്നത് ഒരു സിനിമയല്ല, അത് ഒരു പ്രൊജക്റ്റല്ല, അത് സ്വാഭാവികമായി നടക്കേണ്ടതാണ്- വിക്കി കൌശല്‍ പറയുന്നു.

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ന്യൂസ് പേപ്പറില്‍ എന്റെ ബന്ധത്തെ കുറിച്ച് ഒരു വാര്‍ത്തയെങ്കിലും ഞാൻ കാണാറുണ്ട്. എന്റെ അമ്മയും അച്ഛനും ഡൈനിംഗ് ടേബിളിനടുത്തുണ്ടാകും. ഞാൻ പത്രമെടുത്ത് വായിക്കുന്നത് കാത്താകും അവര്‍ നില്‍ക്കുന്നത്. ഞാൻ പത്രമെടുത്ത് അവര്‍ക്ക് നേരെ തിരിയുമ്പോഴേക്കും അവര്‍ ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അത് വെറും ഗോസിപ്പുകളാണെന്ന് ഞാൻ അവരോട് പറയും- വിക്കി കൌശല്‍ പറയുന്നു. ഒരുകാര്യത്തിലും പെട്ടെന്ന് എടുത്തുചാടാൻ എനിക്കാവില്ലായെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button