
ആക്ഷൻ ചിത്രമായ കാവ്യനിലൂടെ തമിഴകത്ത് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് നടന് ഷാം. കെ വി ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും നവാഗതനായ സാരഥിയാണ്. ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ മലയാളി താരം ആത്മീയയാണ് നായിക. ശ്രീദേവി കുമാറാണ് ചിത്രത്തിലെ മറ്റൊരു നായിക. ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ്, ലൂക്കസ്, ജെനിഫർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
Post Your Comments