കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നു എന്ന പേരില്‍ താരം ജയില്‍ ശിഷ വരെ അനുഭവിച്ചിരുന്നു. 1998 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2007 ല്‍ അഞ്ച് വര്‍ഷത്തെ തടവിന് സല്‍മാന്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒരാഴ്ചയ്ക്ക്‌ശേഷം താരം ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇപ്പോഴും ഈ കേസിന്റെ വിചാരണ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബിഷ്‌ണോയ് സമുദായത്തിന്റെ പേരില്‍ സല്‍മാന് വധഭീക്ഷണി ഉയര്‍ന്നിരിക്കുകയാണ്.
ഇന്ത്യന്‍ നിയമത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ രക്ഷപ്പെട്ടാലും ബിഷ്‌ണോയ് നിയമത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെടില്ലെന്നാണ് ഗാരി ഷുട്ടര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. കൃഷ്ണമൃഗത്തെ ദൈവമായി കണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന വിഭാഗമാണ് ബിഷ്‌ണോയ്. വധഭീഷണി വന്നതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments