CinemaGeneralLatest NewsMollywoodNEWS

എനിക്ക് ഈ തോള്‍ചരിവ് പോര ലാലേട്ടാ : ലൂസിഫറില്‍ പൃഥ്വിരാജ് വിയോജിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍

അത് സ്വാഭാവികമാണ്, മനപൂര്‍വം സൃഷ്ടിച്ചതല്ല

മലയാള സിനിമയിലെ മഹാനടനായും സൂപ്പര്‍ താരമായും മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ  അഭിനയത്തെ പോലെ ആളുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒന്നായിരുന്നു മോഹന്‍ലാലിന്‍റെ നടത്തം. തോള്‍ ചരിച്ചുള്ള ആ നടന വിസ്മയത്തെ ആരാധകര്‍ സ്വന്തം ആസ്വാദക മനസ്സിലേക്ക് സ്വീകരിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നിരവധി ചിത്രങ്ങളിലാണ് സംവിധായകര്‍ ആദ്ദേഹത്തിന്റെ തോള്‍ചരിവ് ഒരു മാര്‍ക്കറ്റിംഗ് തന്ത്രമെന്ന പോലെ ഫോക്കസ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്‍റെ മീശപിരി പോലെ ആരാധകര്‍ക്കിടയില്‍ ആദ്ദേഹത്തിന്റെ ചരിഞ്ഞു നടത്തവും ട്രെന്‍ഡ് സെറ്ററാവുകയായിരുന്നു. നടക്കുമ്പോഴുള്ള തന്റെ തോള്‍ ചരിവ്  ആദ്യമായി  തിരിച്ചറിഞ്ഞ നിമിഷം എപ്പോഴായിരുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെ

മോഹന്‍ലാലിന്‍റെ വാക്കുകള്‍

‘അത് സ്വാഭാവികമാണ്, മനപൂര്‍വം സൃഷ്ടിച്ചതല്ല, പ്രേക്ഷകര്‍ അത് ഇഷ്ടപ്പെട്ടത് കൊണ്ട് മാറ്റണമെന്നും തോന്നിയിട്ടില്ല. എന്റെ അപ്പുപ്പന്റെയും, അമ്മയുടെയുമൊക്കെ നടത്തത്തില്‍ അങ്ങനെയൊരു ശൈലിയുണ്ട്. ‘ലൂസിഫര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ഷോട്ടില്‍  ഞാന്‍ നേരെ നടന്നതിനു രാജു എന്നോട് പറഞ്ഞു ‘ചേട്ടാ എനിക്ക് നന്നായി  തോള്‍ചരിഞ്ഞുള്ള ഒരു ഷോട്ട് വേണമെന്ന്’ അങ്ങനെ അത് റീടേക്ക് എടുത്തു’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന തന്റെ തോള്‍ ചരിവിനെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button