
തെറി,മെര്‍സല്‍ എന്നിവയ്ക്ക് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബിഗില്‍. വിജയ് ആണ് ചിത്രത്തിലെ നായികനായി എത്തുന്നത്. ദീപാവലി റിലീസായി എത്തുന്ന സിനിമയുടെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിജയ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എന്നാൽ ബിഗിലിന്റെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം വിവാദത്തില്‍പ്പെട്ടിരുന്നു. ബിഗിലിന്റെ പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് ഇറച്ചിക്കച്ചവടക്കാരുടെ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇറച്ചിവെട്ടുന്ന കത്തി സ്ലാബിന് മുകളില്‍ വെച്ച് അതിന് മേലെ വിജയ് കാല് കയറ്റി വെച്ചിരിക്കുന്ന പോസ്റ്ററാണ് വ്യാപാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നുളള ഇറച്ചി വില്പ്പനക്കാരന് ഉക്കടം പോലീസ് സ്റ്റേഷനിലെത്തി ബിഗിലിന്റെ പോസ്റ്റര്‍ കീറിയിരുന്നു. ഇതുസംബന്ധിച്ച് ഇറച്ചിവില്‍പ്പനക്കാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും അറിയുന്നു. അപകീര്‍ത്തികരമായ പോസ്റ്ററിനെതിരെ നടപടിയെടുക്കാനും ബിഗിലിലെ ഈ രംഗം വെട്ടിമാറ്റാനും ഇവര്‍ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments