CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും

മലയാള സിനിമയുടെ മെഗസ്റ്റാർ ആന്ധ്രപ്രദേശിന്റെ എല്ലാമെല്ലാമായ വൈഎസ്ആറിന്റെ വേഷത്തില്‍ എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു തെലുങ്ക് ജനത നല്‍കിയത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് പിന്നാലെയായി മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രി വേഷത്തില്‍ എത്തുകയാണ്. അദ്ദേഹം വീണ്ടും രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയുന്നുവെന്നറിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ.

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന സിനിമയ്ക്ക് വണ്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 20 ന് തുടങ്ങുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പൊതുവെ റോള്‍ മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയിലെ താരനിരയെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഗൗരവമാര്‍ന്ന വിഷയത്തെ നര്‍മ്മ സ്വഭാവത്തോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button