ആ സൂപ്പര്‍ താരത്തിന്‍റെ വീടിന് ചുറ്റും വലം വയ്ക്കും : അര്‍ജുന്‍ അശോകന്‍ പറയുന്നു!

ചെറുപ്പം മുതലേ ഞാന്‍ വലിയ ഒരു മമ്മൂട്ടി ആരാധകനാണ്

മലയാള സിനിമയില്‍ താന്‍ ഏറെ ആരാധനയോടെ നോക്കി കാണുന്ന സൂപ്പര്‍ താരമാണ് മമ്മൂട്ടിയെന്നു ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍. മമ്മൂട്ടിയുടെ ബിഗ്‌ ഫാനാണ് താനെന്നും അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിലെ  വീടിനു ചുറ്റും ഒരു  റൗണ്ട് അടിച്ചിട്ടാണ് തന്റെ ഒരു ദിവസം സ്റ്റാര്‍ട്ട് ചെയ്യുന്നതെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു, മമ്മൂട്ടി എന്ന നടനോട് അത്രത്തോളം ആരാധനയാണെന്നും മലയാളത്തിന്റെ യൂത്ത് ഹീറോ അര്‍ജുന്‍ പറയുന്നു.

അര്‍ജുന്റെ വാക്കുകള്‍

‘ഫാന്‍ ഫോളോവര്‍ എന്ന നിലയില്‍ മമ്മൂക്കയോടാണ് കൂടുതല്‍ ഇഷ്ടം,ചെറുപ്പം മുതലേ ഞാന്‍ വലിയ ഒരു മമ്മൂട്ടി ആരാധകനാണ്. പനമ്പിള്ളി നഗറിലെ അദ്ദേഹത്തിന്റെ വീടിനു ചുറ്റും ഒരു റൗണ്ട് അടിച്ചിട്ടേ എന്റെ ഒരു ദിവസം പോലും ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യൂ,അത്രക്ക് ആരാധനയാണ്. അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ ചുറ്റും ഫ്ലാഷ് ലൈറ്റടിച്ചപോലെയുള്ള അനുഭവമായിരുന്നു. മമ്മുക്കയ്ക്ക് ഒപ്പം അഭിനയിച്ചപ്പോള്‍ അഭിനയത്തിന്റെ കുറെയധികം കാര്യങ്ങള്‍ ഷെയര്‍ പറഞ്ഞു തന്നു.  മറ്റു നടന്മാരില്‍ അസിഫ് അലിയും ലാലേട്ടനും എന്റെ ചങ്ക് ആണ്’. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പങ്കുവയ്ക്കുന്നു.

ദിലീപ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ആദ്യമായി നായകനാകാന്‍ തയ്യാറെടുക്കുകയാണ് അര്‍ജുന്‍ അശോക്‌. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്കിടയിലെ താരമാകുന്നത്.

Share
Leave a Comment