CinemaGeneralLatest NewsNEWSTollywood

തെലുങ്ക് നടൻ വേണു മാധവ് അന്തരിച്ചു

തെലുങ്കിലെ ശ്രദ്ധേയനായ നടൻ വേണു മാധവ് അന്തരിച്ചു. 39 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്.

1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സമ്പ്രദായം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്ത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി സിനിമകളില്‍ വേഷമിട്ടു. സിംഹാദ്രി, യുവരാജ്, ദില്‍, സംക്രാന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. സമീപ തെരഞ്ഞെടുപ്പുകളില് തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വേണു മാധവന്റെ വിയോഗത്തില്‍ സിനിമാ- രാഷ്‍ട്രീയ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button