CinemaGeneralKollywoodLatest NewsNEWS

അനു ഇമ്മാനുവലിന്റെ ഇംഗ്ലിഷ് പരിഭാഷകനായി കോമഡി താരം, സൂരി

പാണ്ഡ്യരാജിന്റെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഓഡിയോ ലോഞ്ചിനിടെ രസകരമായ നിമിഷങ്ങളുണ്ടായത്. സ്റ്റേജിലേക്ക് ക്ഷണിക്കപ്പെട്ട അനു ഇംഗ്ലിഷിലാണ് പ്രസംഗം തുടങ്ങിയത്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അവതാരകൻ ഇടപ്പെട്ടു. അനുവിന്റെ ഇംഗ്ലിഷ് ചടങ്ങിനെത്തിയവർക്ക് മനസ്സിലാക്കാൻ ഒരു പരിഭാഷകൻ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി.


ഇതിനായി വേദിയിലേയ്ക്ക് എത്തിയത് തമിഴ് കോമഡി താരം നടൻ സൂരിയാണ്. പിന്നീട് അവിടെ നടന്നത് സിനിമയെ വെല്ലുന്ന കോമഡി രംഗങ്ങളും. അനുവിന്റെ ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തി സൂരി, തമിഴിൽ പറഞ്ഞ വാക്കുകളാണ് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button