CinemaGeneralLatest NewsMollywoodNEWS

വികൃതിയിൽ എല്‍ദോയായി സുരാജ് എത്തുന്നു

കൊച്ചി മെട്രോയില്‍ ഭിന്നശേഷിക്കാരാനായ അങ്കമാലി സ്വദേശി എല്‍ദോ ശാരീരിക അവശതകളെ തുടര്‍ന്ന് കിടന്നുറങ്ങിയത് ഫോട്ടോയെടുത്ത് മദ്യപിച്ച് പൂസായി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എല്‍ദോ അപമാനിക്കപ്പെട്ട ഈ സംഭവം ഏറെ ചര്‍ച്ചയായ വാര്‍ത്തയാണ്.

ഇപ്പോഴിതാ നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി എന്ന ചിത്രം പറയുന്നത് എല്‍ദോയുടെ കഥയാണ്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായി ചിത്രത്തില്‍ എത്തുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമിയും വേഷമിടുന്നു.

ചിത്രത്തില്‍ സൗബിനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിന്‍സിയാണ് സൗബിന്റെ നായികയായെത്തുന്നത്.. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

shortlink

Post Your Comments


Back to top button