തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നായികാ പദവിലെത്തിയ താരം പിന്നീട് ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സൂപ്പര്‍ താരമായി മാറി. ചിത്രത്തിൽ യുവനടൻ വരുണ്‍ തേജായിരുന്നു താരത്തിന്റെ നായകനായി എത്തിയത്.
കഴിഞ്ഞ ദിവസം വരുണ്‍ തേജ് ഒരു അഭിമുഖത്തില്‍ പറഞ്ഞ രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ യുവനടിമാരില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ സായ് പല്ലവിയുടെ പേരാണ് വരുണ്‍ പറഞ്ഞത്. പ്രമുഖ നിര്‍മാതാവും നടിയുമായ ലക്ഷ്മി മഞ്ജുവായിരുന്നു പരിപാടിയുടെ അവതാരക. പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും വരുണ്‍ വെളിപ്പെടുത്തി.
Post Your Comments