CinemaGeneralIndian CinemaLatest NewsNEWS

‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ ഒരുങ്ങുന്ന ചിരംഞ്ജീവിയുടെ ‘സെയ്‌റാ നരസിംഹ റെഡ്ഡി’യിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത് വിട്ടു. സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുധിനി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ,  വിജയ് സേതുപതി, നയന്‍താര, ജഗപതി ബാബു, കിച്ച സുദീപ്, തമന്ന എന്നിങ്ങനെ വൻ താരം നിരയും  ചിത്രത്തിലെത്തുന്നുണ്ട്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ‘സെയ്‌റാ നരസിംഹ റെഡ്ഡി’. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായി ഒക്ടോബർ 2 ന് ചിത്രം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button