![](/movie/wp-content/uploads/2019/09/24as10.jpg)
ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. ചിത്രത്തിൽ സ്വാതി റെഡ്ഡിയാണ് നായികയായി എത്തുന്നത്ത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്നും പകരക്കാരിയായി അനു സിത്താര എത്തുമെന്നും തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിംലിസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറുകയാണ്.
മാളയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സെന്തില്‍ കൃഷ്ണ വില്ലനായെത്തുന്ന ചിത്രത്തില്‍ സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Post Your Comments