GeneralLatest NewsTV Shows

അവര്‍ക്കെന്റെ ക്ലീവേജ്‌ കണ്ടാല്‍ മതിയായിരുന്നു; തന്റെ ശരീരത്തിന്റെ അളവുകള്‍ ചോദിച്ചതിനെക്കുറിച്ച് നടി

മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌചിനെക്കുറിച്ച് നിരവധി നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ താരമായ സുര്‍വീണ്‍ ചൗളയാണ് കാസ്റ്റിംഗ് കൌചിനെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച്‌ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു സുര്‍വീണ്‍ പറയുന്നു. തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയതായി താരം പറയുന്നു. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു വെന്നും വെളിപ്പെടുത്തിയ താരം പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണെന്നും വെളിപ്പെടുത്തി.

മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ തന്റെ ശരീരത്തിന്റെ അളവുകള്‍ അറിയണം എന്നായിരുന്നു ആവശ്യപ്പെട്ടതെന്നും തുറന്നു പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ ചിത്രത്തില്‍ അഭിനയിക്കാതിരിക്കുകയുമാണ് ചെയ്തതെന്നും സുര്‍വീണ്‍ വ്യക്തമാക്കി.

ഒരു ബോളിവുഡ് സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി താരം പറുന്നു. ‘അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്’ സുര്‍വീണ്‍ പറയുന്നു. കാസ്റ്റിംഗ് കൌച് കൂടാതെ ഭീകരമായ ബോഡിഷേമിങ്ങിനും താന്‍ ഇരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button