മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന് ആസ്പദമാക്കി ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാനിരുന്ന ചിത്രത്തിൽ നിന്നും നിര്‍മ്മാതാവായ ബി ആര് ഷെട്ടി പിന്മാറിയിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചതോടെ അതേ മുതല്‍മുടക്കില്‍ ഡോ എസ് കെ നാരായണന് സിനിമ നിർമ്മിക്കാൻ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എസ് കെ നാരായണനും നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇതോടെ ചിത്രം അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങിയിരുന്നു. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പ്രഖ്യാപനവുമായി ശ്രീകുമാർ മേനോൻ എത്തിയിരിക്കുകയാണ്. ദൈവവും മോഹന്‍ലാലും കൂടെയുള്ളതുകൊണ്ട് ആ ചിത്രം ഉറപ്പായും സംഭവിക്കും. ചിത്രത്തിൽ മോഹൻലാൽ തന്നെ നായികനുമാകും. ആശീര്‍വാദ് സിനിമാസിന്റെ മൂന്നു ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന ആശീര്‍വാദത്തോടെ ലാലേട്ടന് എന്ന പരിപാടിയിലായിരുന്നു ശ്രീകുമാർ മേനോന്റെ വെളിപ്പെടുത്തൽ.
Post Your Comments