മലയാള സിനിമയിലെ യുവ നടൻ ഷെയ്ന് നിഗം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകന് സീനു രാമസാമിയുടെ സിനിമയിലൂടെയാണ് ഷെയ്നിന്റെ തമിഴ് അരങ്ങേറ്റം.
നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി, മേഘാലയ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്. സാധാരണ തമിഴ് ഗ്രാമങ്ങളെ ചുറ്റിപ്പറ്റി കഥ പറയുന്ന സീനു രാമസ്വാമി ചെന്നൈ കേന്ദ്രീകരിച്ചുള്ള കഥയുമായി ഇത് ആദ്യമായാണ് എത്തുന്നത്.
‘ഓള്’ ആണ് ഷെയ്നിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന ‘വലിയ പെരുന്നാള്‍’, ജീവന് ജോജോയുടെ ഉല്ലാസം എന്നിവയാണ് ഷെയ്നിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനുള്ള ചിത്രങ്ങൾ.
Post Your Comments