
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധായക രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ജോജു ജോര്‍ജ്ജും കുഞ്ചാക്കോ ബോബൻ എന്നിവരെ നായക കഥാപാത്രങ്ങളക്കിയാണ് മാര്ട്ടിന് പ്രക്കാട്ട് പുതിയ ചിത്രം ഒരുക്കുന്നത്. ജോസഫി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന്റേതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്.
‘ചാര്‍ലി’യാണ് മാര്ട്ടിന് പ്രക്കാട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം. മാര്ട്ടിന് പ്രക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സും സംയുക്തമായാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.
Post Your Comments