BollywoodCinemaGeneralLatest NewsNEWS

ശകുന്തള ദേവിയായി വിദ്യാ ബാലൻ വെള്ളിത്തിരയിൽ, മകളായി സാന്യ മല്‍ഹോത്ര

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവചരിത്രം പറയുന്ന സിനിമയിലാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ശകുന്തള ദേവിയായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവശത്തിലാണ് താനെന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു. ചിത്രത്തിലെ ശകുന്തളാ ദേവിയായിടുള്ള വിദ്യാ ബാലന്റെ ലുക്ക് തരംഗമായിരുന്നു.

ചിത്രത്തിൽ ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനെര്‍ജിയായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിക്കുക. ശകുന്തള ദേവിയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നത്. അവരുടെ മകളായി അഭിനയിക്കുന്നതിന്റെ ആവേശത്തിലും ഒപ്പം വിദ്യാ ബാലന്റെ കൂടെ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും സാന്യ മല്‍ഹോത്ര പറയുന്നു.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന പ്രതിഭയാണ് ശകുന്തള ദേവി. മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ വെച്ച് ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.

ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button