GeneralLatest NewsTollywood

എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ‘ആദ്യ ഭാര്യ’ തടസ്സമാണ്; നടി സാമന്ത

ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് പങ്കുവച്ചത്

തെന്നിന്ത്യന്‍ താര ദമ്പതിമാരാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് നടി സാമന്തയുടെ തുറന്നു പറച്ചിലാണ്.

ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്‌ഷോയില്‍ പങ്കെടുത്ത നടി ഒരു കിടപ്പറ രഹസ്യം പങ്കുവച്ചിരിക്കുകയാണ്. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിവായ താരം ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് പങ്കുവച്ചത്. തലയണയാണ് നാഗ ചൈതന്യയുടെ ‘ആദ്യ ഭാര്യ’. എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണ ഒരു തടസ്സമാണ്. ഇപ്പോള്‍ ഇത്ര മതി. ഇതുതന്നെ ഞാന്‍ ഒരുപാട് പറഞ്ഞുപോയെന്നാണ് തോന്നുന്നത്-സാമന്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button