GeneralLatest NewsMollywood

ആ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം സ്വയംഭോഗം ചെയ്യുന്ന രംഗം; ഷെയ്ന്‍ നിഗം

എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്.

മലയാളത്തിന്റെ യുവ താരനിരയില്‍ ശ്രദ്ധേയനായ താരപുത്രനാണ് ഷെയ്ന്‍ നിഗം. നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗം രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്നും അവസാന നിമിഷം പിന്മാറിയിരുന്നു.

ഇതയും നാള്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറിയതിന് പിന്നില്‍ പഠിത്തം ആയിരുന്നു കാരണമായി ഷെയ്ന്‍ പരനിരുന്നത്. എന്നാല്‍ അത് അല്ല യഥാര്‍ഥകാരണമെന്നും താരം വെളിപ്പെടുത്തുന്നു. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താര പങ്കുവയ്ക്കുന്നു.

read also: അദ്ദേഹത്തിന്‍റെ ഷര്‍ട്ട് മുതല്‍ ചെരുപ്പ് വരെ ശ്രദ്ധിക്കും, കാര്‍ വാങ്ങിയതും അങ്ങനെ തന്നെ: ഷൈന്‍ നിഗം

”ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്നും പിന്മാറിയത്.”

shortlink

Related Articles

Post Your Comments


Back to top button