BollywoodGeneralLatest News

‘നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും; എന്നെ അവഗണിക്കരുതേ”; ഭര്‍ത്താവിനോട് പൊട്ടിക്കരഞ്ഞ് നടി

പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരന്‍

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് നായികയാണ് രാഖി സാവന്ത്. ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് താരം ഇന്‍സ്റ്റാഗ്രാമിലൂടെ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വീഡിയോയിലൂടെ രാഖി കരഞ്ഞുകൊണ്ട് പറയുന്നു.

”നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ” ഇങ്ങനെയാണ് രാഖിയുടെ വാക്കുകള്‍. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.

പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്ബനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും രാഖി മുന്പ് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച്‌ താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button