മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ബാല. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. ജീവിതത്തിൽ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാൻ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
read also:കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇദ്ദേഹത്തിന്റെ സിനിമയും നൂറ് കോടി ക്ലബില്‍ കയറും!
‘പിറന്നാളാശംസകള്‍ പാപ്പു…എന്റെ ജീവിതത്തില്‍ എന്തിലൂടെയെല്ലാം ഞാന്‍ കടന്നു പോയിട്ടുണ്ടെങ്കിലും ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം നീയാണ്. നമ്മൾ തമ്മിലുള്ള സ്നേഹം അനന്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.’–ബാല കുറിച്ചു.
read also: ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല
മകളുടെ പിറന്നാൾ അമ്മ അമൃതയും ആഘോഷമാക്കി മാറ്റി. ‘പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അമൃത സുരേഷ് കുറിച്ചു.
Post Your Comments