സൂപ്പര്‍ താര നായകനെന്ന പോലെ തെന്നിന്ത്യന്‍ സിനിമകള്‍ ഏതു വേഷങ്ങളിലേക്കും ഉപയോഗപ്പെടുത്തിയ നടനാണ് സത്യരാജ്. തമിഴില്‍ തന്നെ ഏറെ ശ്രദ്ധേയനാക്കിയത് മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളാണെന്ന് തുറന്നു പറയുകയാണ് സത്യരാജ്. മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തില്‍ ചെയ്ത നിരവധി സിനിമകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലെ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായി അഭിനയിച്ചത് സത്യരാജ് ആയിരുന്നു.
സത്യരാജിന്‍റെ വാക്കുകള്‍
‘മലയാളത്തില്‍ മമ്മൂട്ടി അഭിനയിച്ചു ഹിറ്റാക്കിയ ചിത്രങ്ങളെല്ലാം തമിഴില്‍ എനിക്കുള്ള അവസരങ്ങളായി. ‘പൂവിനു പുതിയ പൂന്തെന്നല്‍’, ‘ഹിറ്റ്ലര്‍’,’ആവനാഴി’, തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ‘രാജാവിന്റെ മകന്‍’, ‘ആര്യന്‍’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തമിഴില്‍ എനിക്ക് നേട്ടങ്ങളുണ്ടാക്കി.
‘ഇന്ത്യന്‍ ഭാഷകളിലെല്ലാം ഞാന്‍ അഭിനയിച്ചു. ഇന്നും പലയിടത്തു നിന്നും ക്ഷണം ലഭിക്കുന്നു. ഏതു വേഷവും ഭാവവും എന്റെ മുഖത്തിനിണിനങ്ങും. ‘ഇംഗ്ലീഷുകാരന്‍’ എന്ന ചിത്രത്തില്‍ പെണ്‍വേഷം കെട്ടിയിട്ടുണ്ട്. ‘ചന്ദ്രമുഖി’യിലും പരീക്ഷണം നടത്തിയിട്ടുണ്ട്. പെരിയാറിന്‍റെയും കട്ടപ്പയുടെയും വേഷത്തിലെക്കൊരു പകര്‍ന്നാട്ടമായിരുന്നു. ‘നന്‍പനി’ലും വ്യത്യസ്തമായിരുന്നു ഗെറ്റപ്പ്. കട്ട്പ്പയ്ക്ക് ഒരു മണിക്കൂര്‍ വേണമായിരുന്നു മേക്കപ്പിന്. എന്നും ഒറ്റമണിക്കൂര്‍ മേക്കപ്പിനിരുന്നാണ് ഞാന്‍ കട്ടപ്പയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. (മനോരമ ദിനപത്രത്തിലെ ഞായറാഴ്ച സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്)
Post Your Comments