പുതിയ തലമുറയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല ഒരൊറ്റ ചിത്രം കൊണ്ട് മലയാള സിനിമയിലെ ഇരുത്തം വന്ന സംവിധായകനെന്ന നിലയിലും ഖ്യാതി നേടിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഴിവുകളെ മാക്സ്മിമം പ്രയോജനപ്പെടുത്തിയ പൃഥ്വിരാജ് അതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
പൃഥ്വിരാജിന്റെ വാക്കുകള്‍
‘ ‘ലൂസിഫര്‍’ ചെയ്യുമ്പോള്‍ ഞാന്‍ ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്ക് എടുപ്പിക്കും. അത് ലാലേട്ടന്റെ കുറ്റം കൊണ്ടല്ല. പതിനെട്ടാമത്തെ ടേക്കിന് പോകുമ്പോള്‍ എന്റെ അസിറ്റന്റ്സ് പറയും ‘മതിയെന്നൊക്കെ’, പക്ഷെ ഇത് എന്റെ അവസാനത്തെ സിനിമ ആണെങ്കിലോ? എന്ന് ഞാന്‍ ചിന്തിക്കും. അപ്പോള്‍ ഉള്ളത് അതിന്റെ മാക്സിമം നന്നായി ചെയ്യാനുള്ള ശ്രമത്തിലാകും ഞാന്‍. ലൂസിഫറില്‍ പഴയ ലാലേട്ടനെ തിരിച്ചു കൊണ്ട് വരാനല്ല ഞാന്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ താരം എന്ന നിലയില്‍ അദ്ദേഹം ഇന്ന് എത്തി നില്ക്കുന്ന ഒരു പോയിന്റ് ഉണ്ട്. അതില്‍ നിന്ന് കൊണ്ട് എനിക്ക് കാണാന്‍ ആഗ്രഹിക്കുന്ന വിധമുള്ള ഒരു മോഹന്‍ലാലിനെയാണ് ഞാന്‍ സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെ അവതരിപ്പിച്ചത്. ഞാന്‍ ലൂസിഫര്‍ ചിത്രീകരിക്കുമ്പോള്‍ അതിലെ ലാലേട്ടനെ കണ്ടിരിക്കുന്നത് ഒരു കംപ്ലീറ്റ് ഫാന്‍ ബോയ് ആയിട്ട് തന്നെയാണ്. പക്ഷെ അത് പറയുമ്പോള്‍ തന്നെ ലൂസിഫര്‍ വെറുമൊരു മാസ് മസാല സിനിമയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.
Post Your Comments