
വിവിധ ഷോകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് അസീസ് നെടുമങ്ങാട്. തന്റെ ഈ വളര്‍ച്ചയുടെ പിന്നിൽ ആരാണെന്നു ചോദിച്ചാൽ നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്ര സന്നിധിയെക്കുറിച്ച് ആയിരിക്കും താരത്തിനു പറയാനുള്ളത്.
”എന്നെ കലാകാരനാക്കിയതും പ്രോത്സാഹിപ്പിച്ചതും എന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ്. നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ ഉത്സവത്തിന് വലിയ പരിപാടികളുടെ ഇടയിൽ എന്റെ പരിപാടികൾ സംഘടിപ്പിക്കാൻ അമ്പല കമ്മറ്റിക്കാരും സുഹൃത്തുക്കളും അവസരം ഒരുക്കി തന്നിരുന്നു. ആ ദേവിയുടെ നടയിലാണ് എന്റെ കലാജീവിതം ആരംഭിക്കുന്നത്. ആ ക്ഷേത്രസന്നിധിയിലൂടെയാണ് എന്നിലെ കലാകാരൻ വളർന്നത് എന്നു പറയാൻ അഭിമാനമാണ്.” അസീസ് പങ്കുവയ്ക്കുന്നു.
ഉറിയടി, പൂഴികടകന് എന്നീ സിനിമകളാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍
Post Your Comments