അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക്. എഎല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘തലൈവി’. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കങ്കണയുടെ തയാറെടുപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കങ്കണയെ ജയലളിതയായി രൂപമാറ്റം ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് ആർട്ടിസ്റ്റ് ജേസൺ കോളിൻസാണ്. ഇതിന്റെ ആവശ്യങ്ങൾക്കായി കങ്കണ കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ പോയിരുന്നു. ചിത്രത്തിൽ ദേഹമാസകലം പ്രോസ്തേറ്റിക്ക് പശ തേച്ചു നിൽക്കുന്ന കങ്കണയെയാണ് കാണുന്നത്. കങ്കണയുടെ സഹോദരി രംഗോലി ചന്തേലാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തലൈവി തീയറ്ററുകളിലെത്തും. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Post Your Comments