കോമഡിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ദീപു നാവായിക്കുളം. തന്റേതായ ശൈലിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു മിനി സക്രീനില്‍ ശ്രദ്ധ നേടുന്ന ഈ കലാകാരന്‍ പരിഹാസം സഹിക്കാനാവാതെ മിമിക്രി അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറയുന്നു. ഹാപ്പി ഹോളിഡേയ്സ്’ എന്ന കോമഡി പരിപാടിയിലൂടെയാണ് മിനിസ്ക്രീനിലേക്ക് വരുന്നത്. സാജു കൊമേഡിയന്‍ സ്പീക്കിങ്, കോമഡി സ്റ്റാർസ്, കോമഡി ഉല്‍സവം, മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, കോമഡി സര്‍ക്കസ് എന്നീ പരിപാടികളുടെ ഭാഗമായി നില്‍ക്കുന്ന ദീപു പണ്ട് മിമിക്രി ചെയ്യുമ്പോൾ സീനിയർ താരങ്ങൾ പലരും പരിഹസിച്ചിട്ടുണ്ടെന്നു തുറന്നു പറയുന്നു.
”അവരെ വിളിച്ച് അവസരം ചോദിച്ചപ്പോള്‍ ‘നിന്നെ കൊണ്ട് പറ്റില്ല, നീയൊക്കെ വെറുതെയാണ്’ എന്നെല്ലാം പറഞ്ഞിട്ടുണ്ട്. അന്ന് അനുകരണം മാത്രമേ ചെയ്തിരുന്നുള്ളൂ. ഞാനൊരു ആര്‍ടിസ്റ്റ് അല്ല എന്നായിരുന്നു പറഞ്ഞത്. പരിഹാസം സഹിക്കാനാവാതെ വന്നപ്പോൾ ഞാൻ മിമിക്രി അവസാനിപ്പിച്ചു പോയതാണ്. പക്ഷേ കൂട്ടുകാർ ധൈര്യവും പ്രചോദനവും നൽകി തിരികെ എത്തിച്ചു. എന്നാല്‍ അന്നു കളിയാക്കിയ പലരും പിന്നീട് പരിപാടി കണ്ട് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു ആർടിസ്റ്റ് ആയോ എന്ന് ചിലരോട് ചോദിച്ചിട്ടുമുണ്ട്. നമ്മുടെ സുഹൃത്തുക്കളായാലും കൂടെയുള്ളവരായാലും രക്ഷപ്പെടണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ.” ദീപു പറഞ്ഞു
Post Your Comments