സമൂഹ മാധ്യമങ്ങളിലൂടെ വരനെ തേടുകയാണ് യുവനടി ആദാ ശര്‍മ. അതിനായി ചില നിബന്ധനകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത് ഒത്തുവരുന്ന വരനെ മാത്രമേ വിവാഹം ചെയ്യൂവെന്നാണ് നടി പറയുന്നത്. നടിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
‘എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്ബിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. പരമ്ബരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള നിബന്ധനകള്‍ വഴിയെ പറയാ’മെന്നും നടി കുറിക്കുന്നു
Post Your Comments