യുവനിരയില്‍ ഏറെ ആരാധകരുള്ള താര പുത്രനാണ് ഷൈന്‍ നിഗം, അന്തരിച്ച പ്രമുഖ മിമിക്രി താരവും നടനുമായ അബിയുടെ മകന്‍ ഷൈന്‍ നിഗം മലയാള സിനിമയിലെ സൂപ്പര്‍ ഇമേജുള്ള നായകനായി അരങ്ങു തകര്‍ക്കുകയാണ്. സിനിമയില്‍ താന്‍ ഏറെ ആരാധിക്കുന്ന വ്യക്തി രാജിവ് രവി ആണെന്നും അദ്ദേഹത്തിന്റെ ഷര്‍ട്ട് മുതല്‍ ചെരുപ്പ് വരെ ശ്രദ്ധിക്കാറുണ്ടെന്നും രാജിവ് രവിയുടെ അത്രത്തോളം ബിഗ് ഫാനാണ് താനെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഷൈന്‍ പറയുന്നു.
‘രാജിവ് രവി സാറിന്റെ വലിയ ആരാധകനാണ് ഞാന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ട് മുതല്‍ ഷൂസ് വരെ ഞാന്‍ ശ്രദ്ധിക്കും. ഒരിക്കല്‍ അദ്ദേഹം എന്റെ വീട്ടില്‍ വോക്സ്വേഗന്‍റെ വെന്റോ കാറിലായിരുന്നു വന്നത് അത് കൊണ്ട് തന്നെ പിന്നീട് ഞാനും ആ കാര്‍ വാങ്ങി.സൈറ ബാനു ഒക്കെ കഴിഞ്ഞാണ് സ്വന്തമായിഒരു കാര്‍ വാങ്ങിയത്. ഷൈന്‍ നിഗം വ്യക്തമാക്കുന്നു.
Post Your Comments