GeneralLatest NewsMollywood

അല്‍പം കരുണ കാണിക്കൂ; സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി ക്രൂരത കാട്ടരുതെന്നു നടി ഭാവന

മുന്‍പ് ഒരു നായ പട്ടിണി മൂലം മരിച്ചതിന്റെ വാര്‍ത്ത, ഹൃദയഭേദകം എന്ന കുറിപ്പോടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹ ശേഷം മലയാള സിനിമയിൽ അത്ര സജീവമല്ല താരം. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള പോസ്റ്റാണ് ഇത്. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന തന്റെ ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്. മുന്‍പ് ഒരു നായ പട്ടിണി മൂലം മരിച്ചതിന്റെ വാര്‍ത്ത, ഹൃദയഭേദകം എന്ന കുറിപ്പോടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. അവയെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് നടി അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button