സൈക്ലിംഗ് താരമായി രജീഷ അഭിനയിച്ച ചിത്രമാണ് ഫൈനല്‍സ്, ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവാണ്. ചിത്രീകരണത്തിനിടെ രജീഷ സൈക്കിളില്‍ നിന്ന് വീണതും പിന്നീട് ഹോസ്പിറ്റലില്‍ ചികിത്സ തേടിയതും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അന്ന് നടന്ന അപകടത്തെക്കുറിച്ച് രജീഷ പ്രേക്ഷകരോട് നേരിട്ട് പങ്കുവയ്ക്കുകയാണ്.
‘കട്ടപ്പനയിലെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. മറ്റു സ്ഥലങ്ങളെക്കാള്‍ റിസ്കിയാണ് അവിടെ സൈക്കിള്‍ ചവിട്ടുന്നത്. ഒരു വലിയ ഇറക്കത്തിലായിരുന്നു. ടയറിന്റെ ഇടയില്‍ ഒരു കമ്പ് പോയതാണ് കാരണം. ഞാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ വലിയ അപകടം ഒഴിവായി. അല്ലെങ്കില്‍ സ്പൈനല്‍ ഹെഡ് ഇഞ്ചുറി ആയേനെ. നല്ല വേദന ഉണ്ടായിരുന്നു.അടുത്തുള്ള ഹോസ്പ്പിറ്റലില്‍ പോയപ്പോള്‍ പറഞ്ഞത് ചതവേയുള്ളൂവെന്നാണ്. പിന്നീട് കാലില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടായി.പെയിന്‍ കില്ലര്‍ വച്ച് ആ കാലും വെച്ച് രണ്ടാഴ്ച സൈക്കിള്‍ ചവിട്ടി. കട്ടപ്പനയിലെ ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ വീണുപോയി. ആശുപത്രിയില്‍ എംആര്‍ എ സ്കാന്‍ എടുത്തപ്പോഴാണറിയുന്നത് കാലിന്റെ രണ്ടു ലിഗ് മെന്റുകളും പൊട്ടിയിരിക്കുകയാണെന്ന്. ആ കാലും വെച്ചാണ് ഞാന്‍ രണ്ടാഴ്ച സൈക്കിള്‍ ചവിട്ടിയത്. വേദന ബ്ലഡ് ക്ലോട്ട് കാരണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പിന്നീട് ഈ കാലുംവെച്ചു തന്നെ പെയിന്‍ കില്ലര്‍ കഴിച്ച് വീണ്ടും പത്ത് ദിവസം കൂടി സൈക്കിള്‍ ചവിട്ടി. ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ സംതൃപ്തിയുണ്ട്’. (വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments