അച്ഛനും അമ്മയും സിനിമാ താരങ്ങളായിട്ടും പൃഥ്വിരാജ് സ്വയം തിരിച്ചറിഞ്ഞു തെരഞ്ഞെടുത്ത വഴിയാണ് സിനിമ, അത് പോലെയാകും താന്‍ തന്റെ മകളോട് പറയുകയെന്നും സിനിമ മേഖലയാണ് അവള്‍ക്ക് തെരഞ്ഞെടുക്കാന്‍ തോന്നുന്നതെങ്കില്‍ അവളുടെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുക എന്നും പൃഥ്വിരാജ് പറയുന്നു.
‘ഞാന്‍ സിനിമാ നടനായത് കൊണ്ട് പറയുകയല്ല, സിനിമ എന്ന് പറയുന്നത് ഏറ്റവും നല്ല കരിയര്‍ ഓപ്ഷനാണ്. എന്റെ മകള്‍ക്ക് ഭാവിയില്‍ നടിയാകണമെന്നോ സംവിധായക ആകണമെന്നോ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. പക്ഷെ ഞാനത് അവളോട് പറയില്ല. ഞാന്‍ തിരിച്ചറിഞ്ഞത് പോലെ നാളെ അവള് അത് തിരിച്ചറിഞ്ഞാല്‍ സിനിമയിലേക്കുള്ള അവളുടെ വരവിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കും’. ഒരു ഓണ്‍ലൈന്‍ ചാനലിലെ പ്രോഗ്രാമില്‍ സംസാരിക്കവേ ഒരു കുഞ്ഞു ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.
Post Your Comments