എണ്‍പതുകളില്‍ ബോളിവുഡ് സിനിമയില്‍ തിളങ്ങി നിന്ന നടിയും ഗായികയുമാണ് വിജേത പണ്ഡിറ്റ്. ലവ്സ്റ്റോറി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച താരവും നടന്‍ കുമാര്‍ ഗൗരവും ഹിറ്റ് ജോഡികളായിരുന്നു.
വെള്ളിത്തിരയിലെ ഈ മിന്നും താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുമാര്‍ ഗൌരവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.
1990ല്‍ ഗായകന്‍ ആദേശ് ശ്രിവാസ്തയെ താരം വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും പലപ്പോഴും നേരിട്ട താരം ഭര്‍ത്താവിന്റെ മരണത്തോട്ഫെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. 2015 ലാണ് ആദേശ് അന്തരിച്ചത്.
Post Your Comments