സിനിമയിലെ സൂപ്പര്‍ താരം എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം എവിടെയും തുറന്നു പറയുന്ന ആളാണ് കമല്‍ഹാസന്‍. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും ആത്മകഥ എഴുതാന്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറയുകയാണ് കമല്‍ഹാസന്‍. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആത്മകഥ എഴുതുന്ന വ്യക്തി തന്നിലെ നല്ല വ്യക്തിയെ മാത്രമേ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂവെന്നും മോശപ്പെട്ട വ്യക്തി അപ്പോഴും അയാള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവുമെന്നും കമല്‍ഹസന്‍ പറയുന്നു
കമല്‍ഹാസന്റെ വാക്കുകള്‍
‘അനുഭവങ്ങള്‍ ധാരാളമുണ്ടായിട്ട് കാര്യമില്ല. അത് സത്യസന്ധമായി എഴുതാന്‍ കഴിയണം. ജീവിതത്തിലൊരിക്കലും ആത്മകഥ എഴുതാന്‍ എനിക്കാവില്ല. അതിനു അസാമാന്യ ധൈര്യം വേണം. അതെനിക്കില്ല. ജീവിതത്തിലെ നല്ല അനുഭവങ്ങളെയും മോശപ്പെട്ട അനുഭവങ്ങളെയും കുറിച്ച് നമുക്ക് എഴുതാം. ആത്മകഥ എഴുതുന്ന വ്യക്തി തന്നിലെ നല്ല വ്യക്തിയെ മാത്രമേ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂ. മോശപ്പെട്ട വ്യക്തി അപ്പോഴും അയാള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവും. ഒരിക്കലും അയാളെ പുറത്തേക്ക് കൊണ്ട് വരാന്‍ ‘ആത്മകഥ’ എഴുതുന്ന ആള്‍ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ നൂറു ശതമാനം സത്യസന്ധമായി ആത്മകഥ രചന നടത്താന്‍ ഒരാള്‍ക്കും കഴിയില്ല. ഞാനും അങ്ങനെ തന്നെയാണ്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കമല്‍ഹസന്‍ പറയുന്നു,
Post Your Comments