ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ് ബിജു നാരായണന്‍. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ബിജു നാരായണന്‍ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ്, അടുത്തിടെ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചിരുന്നു.
ഭാര്യയുടെ വേര്‍പാടില്‍ ബിജു നാരായണന്‍ മനസ്സ് തുറക്കുന്നു
‘മാര്‍ച്ച് മാസത്തില്‍ ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള്‍ അവള്‍ രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പ്രോഗ്രാമില്‍ പങ്കെടുക്കണം. പിന്നെ ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു യാത്ര പോകണം. കുടുംബസമേതം ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോകാറുണ്ടയിരുന്നു. ‘ഇത്തവണ നിങ്ങളെ കൂട്ടാതെ ഞാനും അച്ഛനും മാത്രമായി ഒരു യാത്ര പോകും’. ശ്രീ മക്കളോട് പറയുകയും ചെയ്തു. പോളണ്ടിലേക്ക് ഒരു യാത്ര പോകണമെന്ന് ഞാനും പ്ലാന്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരിക്കലും സാധിക്കാത്ത മോഹങ്ങളായി മാറി അത് രണ്ടും’.
‘ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള്‍ കഴിഞ്ഞു ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള്‍ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയും, ആത്മ സുഹൃത്തുമായിരുന്നു. എന്‍റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്. വീട്ടിലെ ഒരു കാര്യം പോലും ഞാനറിഞ്ഞിരുന്നില്ല. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാര്യങ്ങള്‍ അറിഞ്ഞു ചെയ്തുകൊണ്ടിരുന്നത്, എന്‍റെ ബാങ്ക് അക്കൗണ്ട് പോലും കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. എല്ലാം ശ്രീയായിരുന്നു’. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു നാരായണന്‍ പങ്കുവയ്ക്കുന്നു.
Post Your Comments