
മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് അനു മോള്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ജീവിതത്തിലെ രസകരമായ ഒരനുഭവം പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വിവാഹം നടത്താതിരിക്കാന്‍ വേണ്ടി താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിച്ചപ്പോഴാണ് ദൈര്‍ഘ്യമേറിയ കോഴ്സുകളെക്കുറിച്ച് ആലോചിച്ചത്. മെഡിസിനും എഞ്ചിനീയറിംഗുമൊക്കെയായിരുന്നു മനസ്സില്‍. മെഡിസിന് പഠിക്കുകയാണെങ്കില്‍ പല്ലിയും പാറ്റയുമൊക്കെ വേണ്ടി വരും, അതെന്തായാലും പറ്റില്ല, അതിന് ശേഷമാണ് എഞ്ചിനീയറിംഗിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് താന്‍ അത് പഠിക്കാന്‍ തീരുമാനിച്ചതെന്ന് അനു പറയുന്നു.
ഇവന് മേഘരൂപനിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടി അകം, ഗോഡ് ഫോര്‍ സെയില്‍, ചായില്യം, ഞാന്‍, മരം പെയ്യുമ്പോള്‍, ജമ്നാപ്യാരി, ഉടലാഴം തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജയറാം നായകനായി എത്തിയ പട്ടാഭിരാമനാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments