CinemaGeneralLatest NewsMollywoodNEWS

ഇവര്‍ക്കൊക്കെ അര്‍ഹിച്ച മറുപടി നല്‍കണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു: തുറന്നു പറഞ്ഞു അതിദി രവി

ഒരുപാട് കളിയാക്കലുകളും വെല്ലുവിളികളും അതിജീവിച്ചാണ് സിനിമാ ഫീല്‍ഡിലേക്ക് എത്തിയത്

മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്തു കൊണ്ട് പുതിയ നായിക നിരയില്‍ ശ്രദ്ധേയയാകുന്ന താരമാണ് അതിദി രവി. മലയാളത്തിലെ തിരക്കേറിയ നായികയായി മാറുമ്പോഴും നല്ല വിനോദ സിനിമകളുടെ തെരഞ്ഞെടുപ്പാണ് അതിദിയെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയയാക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ, ആദി തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ അതിദിയുടെ ആദ്യ ചിത്രം മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത അലമാരയായിരുന്നു.

ഒരുപാട് കളിയാക്കലുകളും വെല്ലുവിളികളും അതിജീവിച്ചാണ് സിനിമാ ഫീല്‍ഡിലേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് താരം. വേറെ ഒരു ജോലിക്കും പോകില്ല സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തില്‍ താന്‍ ഉറച്ചു നിന്നതായും അതിദി രവി പറയുന്നു.

അതിദി രവിയുടെ വാക്കുകള്‍

‘വേറെ ഒരു ജോലിക്കും പോകില്ല, സിനിമയില്‍ അഭിനയിക്കാന്‍ മാത്രമേ പോകൂ എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘നിന്റെ ഇഷ്ടമാണ് നിന്റെ ജീവിതം. പക്ഷെ നേരായ മാര്‍ഗം വിട്ടു ഷോര്‍ട്ട് കട്ടിലൂടെ അവിടെ എത്താനുള്ള വഴി നോക്കരുതെന്ന്’. അച്ഛന്‍ കൊടുത്ത വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം വിജയിച്ച് കാണിച്ചു കൊടുക്കുകയും വേണം. അതിനുള്ള ശ്രമമായിരുന്നു പിന്നീട്. പലരും കളിയാക്കിയിട്ടുണ്ട്, വെല്ലുവിളിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം മലയാളത്തിലെ അറിയപ്പെടുന്ന നായികയായി മാറിയ ശേഷം മറുപടി നല്‍കുമെന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിരുന്നു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അതിദി രവി വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button